Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'അൽ റിഹ്ല' തയ്യാർ : ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്ത് പ്രഖ്യാപിച്ച് അഡിഡാസ്

March 30, 2022

March 30, 2022

ദോഹ : ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്ത്‌ വിപണിയിൽ. കായികരംഗത്തെ അതികായരായ അഡിഡാസ് നിർമിച്ച പന്തിന്, അൽ റിഹ്ല എന്നാണ് പേര് നൽകിയിരിക്കുന്നത്. മാർച്ച്‌ 30 മുതൽ ഏപ്രിൽ 12 വരെ അഡിഡാസിന്റെ വിവിധ ഔട്ട്ലെറ്റുകളിൽ പന്ത് വില്പനയ്‌ക്കെത്തുമെന്നും അഡിഡാസ് ജനറൽ മാനേജർ നിക്ക് ക്രാഗ്സ് അറിയിച്ചു. 

അറബിക് ഭാഷയിൽ യാത്രയുമായി ബന്ധപ്പെട്ട അർത്ഥമാണ് അൽ റിഹ്ല എന്ന വാക്കിനുള്ളത്. ഖത്തറിന്റെ സംസ്കാരം സൂചിപ്പിക്കാൻ, രാജ്യത്തിന്റെ പതാകയും, ബോട്ടുകളുടെ ചിത്രങ്ങളും പന്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്പീഡ് ഷെൽ എന്ന അത്യാധുനിക സാങ്കേതിക വിദ്യയുമായാണ് അൽ റിഹ്ല ലോകകപ്പിനെത്തുന്നത്.  പന്തിന്റെ ഗതി കൃത്യമായി മനസിലാക്കാൻ 'സ്പീഡ് ഷെൽ' താരങ്ങളെ സഹായിക്കും. അൽ റിഹ്ലയുടെ വിപണിയിലൂടെ സമാഹരിക്കുന്ന പണത്തിൽ ഒരു ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്ന് അഡിഡാസ് നേരത്തെ അറിയിച്ചിരുന്നു.


Latest Related News