Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ജിസിസി ഗെയിംസ് : ആദ്യദിനം ഖത്തറിന് മൂന്ന് സ്വർണവും ഒരു വെള്ളിയും

May 17, 2022

May 17, 2022

അൻവർ പാലേരി 
ദോഹ : കുവൈത്തിൽ നടക്കുന്ന മൂന്നാമത് ജിസിസി ഗെയിംസിൽ ഖത്തർ കായിക താരങ്ങൾ മൂന്ന് സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി.

പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഖത്തറിന്റെ ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ടോസിൻ ഒഗുനോഡെ 10.05 സെക്കൻഡിൽ സ്വർണം  കൈപ്പിടിയിലൊതുക്കി.നാല് തവണ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഫെമിയുടെ ഇളയ സഹോദരനാണ് ടോസിൻ ഒഗുനോഡെ.ഈ ഇനത്തിൽ സൗദി അറേബ്യയുടെ അബ്ദുല്ല അബ്‌കർ 10.21 സെക്കന്റിൽ ഓടിയെത്തി വെള്ളിയും ഒമാന്റെ ബറകത് അൽ ഹർത്തി 10.30 സെക്കൻഡിൽ വെങ്കലവും നേടി.

പുരുഷന്മാരുടെ 400 മീറ്ററിലാണ്  ഖത്തറിന്റെ അടുത്ത സ്വർണ നേട്ടം. ഫൈനലിൽ 45.76 സെക്കൻഡിൽ ഓടിയെത്തിയാണ് അമ്മാർ ഇബ്രാഹിം  സ്വർണം നേടിയത്.

ജിസിസി ഗെയിംസിൽ അരങ്ങേറ്റം കുറിച്ച വനിതകളുടെ പോൾവോൾട്ടിൽ 3.40 മീറ്റർ ചാടി ബാർ ക്ലിയർ ചെയ്ത സമർ മൻസൂരിയിലൂടെയാണ് ഖത്തറിന്റെ മെഡൽ വേട്ട തുടങ്ങിയത്.പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ സയീദ് അൽ അബ്സി രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടിയതോടെ ആദ്യദിനത്തിൽ തന്നെ ഖത്തറിന്റെ മെഡൽ നേട്ടം നാലായി ഉയർന്നു.

16 ഇനങ്ങളിലായി ആറ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 1,700 അത്‌ലറ്റുകളാണ് ഗൾഫ് ഗെയിംസിൽ മാറ്റുരക്കുന്നത്.ഫുട്‌സാൽ, ഐസ് ഹോക്കി ഒഴികെയുള്ള വിഭാഗങ്ങളിൽ 173-ലധികം അത്‌ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ജിസിസി  ഗെയിംസിൽ പങ്കെടുക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News