Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തീവ്രവാദത്തെ ചെറുക്കാന്‍ ഇനിയും ശക്തമായി ഇടപടുമെന്ന് ഖത്തര്‍

June 29, 2021

June 29, 2021

ദോഹ: എല്ലാ വിധ തീവ്രവാദ,ഭീകരവാദങ്ങളെയും ചെറുക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ഥാനി. യു.എന്‍ ഉന്നതതല യോഗത്തിന്റെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീവ്രവാദത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സഹകരണം ശക്താക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകും. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബറില്‍ യു.എന്നിന്റെ ഭീകരവിരുദ്ധ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
അതിനിടെ എ.എസിനെ പരാജയപ്പെടുത്തുന്നതിനായുള്ള സഖ്യത്തിന്റെ ഭാഗമായ പുതിയ അംഗങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.വെല്ലുവിളികള്‍ നേരിടാനായി സുരക്ഷമേഖലയിലെ പരസ്പരസഹകരണം ശക്തമാക്കേണ്ടതിന്റെയും ഐ.എസ് സാന്നിധ്യം തുടരുന്ന മേഖലകളില്‍ ഇടപെടല്‍ തുടരുന്നതിന്റെയും ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.ഐ.എസ് പോലുള്ള വിഭാഗങ്ങളുടെ സ്വാധീനമുള്ള മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും അവരുടെ സുരക്ഷിതത്തിനായി പ്രവര്‍ത്തിക്കുന്നതിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.   

 


Latest Related News