Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ടോട്ടൽ എനർജി ഓപ്പൺ, സ്വിയാറ്റക്കിന് കിരീടം

February 27, 2022

February 27, 2022

ദോഹ : ഖത്തർ ടോട്ടൽ എനർജീസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പോളണ്ട് താരം ഇഗ സ്വിയാറ്റക്കിന് കിരീടം. കലാശപ്പോരാട്ടത്തിൽ എസ്റ്റോണിയൻ താരം അനെറ്റ് കൊന്റാവെയ്റ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സ്വിയാറ്റക്ക് തന്റെ കരിയറിലെ നാലാം ഡബ്ല്യൂ.ടി.എ കിരീടം സ്വന്തമാക്കിയത്.

ഖലീഫ ഇന്റർനാഷണൽ ടെന്നിസ് കോംപ്ലക്സിൽ നടന്ന ഫൈനലിൽ എതിരാളിക്ക് ഒരവസരവും നൽകാതെയാണ് പോളിഷ് താരം കിരീടം കീശയിലാക്കിയത്. ആദ്യ സെറ്റ് 6-2 ന് വിജയിച്ച സ്വിയാറ്റക്ക്, രണ്ടാം സെറ്റിൽ എതിരാളിക്ക് ഒരു പോയിന്റ് പോലും വിട്ടുകൊടുത്തില്ല. ഒൻപത് മത്സരങ്ങളിൽ അപരാജിതയാണെന്ന ആത്മവിശ്വാസവുമായി കോർട്ടിലിറങ്ങിയ കൊന്റാവെയ്റ്റിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. ലോകറാങ്കിങ്ങിൽ നിലവിൽ എട്ടാം സ്ഥാനത്താണ് സ്വിയാറ്റക്ക്.


Latest Related News