Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ജീവിതം സാധാരണ നിലയിലേക്ക്, ഖത്തറിൽ സ്‌കൂളുകൾ തുറക്കുന്നു 

May 11, 2021

May 11, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി അടച്ചിട്ട സ്‌കൂളുകൾ വീണ്ടും പുനരാരംഭിക്കുന്നു. നിലവില്‍ ഓണ്‍ൈലനായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ രോഗികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മേയ് 28 മുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിെന്‍റ ഭാഗമായി സ്കൂളുകളും തുറക്കാനാണ് തീരുമാനം.

.നേരിട്ടുള്ള ക്ലാസ് റൂം പഠനം, ഓണ്‍ലൈന്‍ പഠനം എന്നിവ സമന്വയിപ്പിച്ചുള്ള സമ്മിശ്ര പഠന രീതിയായിരിക്കും  സ്കൂളുകളില്‍ തുടരുക. ആകെ ശേഷിയുടെ 30 ശതമാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

രണ്ടാംഘട്ട നിയന്ത്രണം നീക്കല്‍ ജൂലൈ ഒൻപതിനാണ് ആരംഭിക്കുക. ഈ ഘട്ടത്തില്‍ സ്കൂളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നേരത്തേ തന്നെ വാക്സിന്‍ നിര്‍ബന്ധമാക്കിയതാണ്. നഴ്സറികള്‍, ചൈല്‍ഡ്കെയര്‍ കേന്ദ്രങ്ങള്‍ എന്നിവക്കും മേയ് 28 മുതല്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ എല്ലാ ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചവരാകണം. രണ്ടംഘട്ടത്തില്‍ ഇവക്ക് 30 ശതമാനം ശേഷിയിലും മൂന്നാംഘട്ടത്തില്‍ 50 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.

ഭിന്നശേഷിക്കാരായവര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 1:5 അനുപാതത്തില്‍ ആണ് ക്ലാസുകള്‍ വേണ്ടത്. അധ്യാപകരടക്കമുള്ള എല്ലാ ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചവരാകണം.ട്യൂഷന്‍ സെന്‍ററുകള്‍, കമ്ബ്യൂട്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയവക്ക് ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. മൂന്നാംഘട്ടത്തില്‍ 50 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. എന്നാല്‍ എല്ലാ പരിശീലകരും ജീവനക്കാരും വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണം.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News