Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
രണ്ടിലും വഴങ്ങുന്നില്ല,ഖത്തറിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യമന്ത്രാലയം

November 15, 2021

November 15, 2021

ദോഹ : കോവിഡിനെതിരെ മൂന്നാമതൊരു ഡോസ് വാക്സിൻ കൂടെ നൽകാനുള്ള തീരുമാനം പല രാജ്യങ്ങളും എടുത്തുകഴിഞ്ഞു. ബൂസ്റ്റർ ഡോസ് എന്നറിയപ്പെടുന്ന ഈ മൂന്നാം ഡോസ് ആരൊക്കെ സ്വീകരിക്കണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഖത്തർ ആരോഗ്യമന്ത്രാലയം. രണ്ടാം വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞ ആളുകൾ ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യാൻ യോഗ്യരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻപ്, രണ്ട് ഡോസും സ്വീകരിച്ച ശേഷം എട്ട് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം എന്നായിരുന്നു മന്ത്രാലയത്തിന്റെ നിർദേശം. അടുത്തിടെ നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഈ സമയപരിധി ആറുമാസമായി പുനർനിർണ്ണയിച്ചത്. 

പ്രായഭേദമന്യേ എല്ലാ ആളുകളും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. വാക്സിൻ സ്വീകരിച്ച ആളുകൾക്കും കോവിഡ് പിടിപ്പെടുന്നുണ്ടെന്നും, അതിനാലാണ് കഴിഞ്ഞ രണ്ട് ആഴ്ച്ച ആയി രാജ്യത്തെ രോഗവ്യാപനത്തിൽ നേരിയ വർദ്ധനവ് വന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ലോകത്ത് പലരാജ്യങ്ങളിലും കോവിഡിന്റെ നാലാം തരംഗം ആരംഭിച്ചതിനാൽ, ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ വഴിയാകും ബൂസ്റ്റർ ഡോസിന്റെ രജിസ്‌ട്രേഷൻ സ്വീകരിക്കുക. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 40277077 എന്ന നമ്പറിൽ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.


Latest Related News