Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തർ ജീവിതചിലവ് കൂടിയ രാജ്യം,വീട്ടുവാടക കൂടിയ ലോകത്തെ അഞ്ചാമത്തെ രാജ്യം

September 14, 2021

September 14, 2021

ദോഹ: ലോകത്ത്‌ വീട്ടുവാടക ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യം ഖത്തറാണെന്ന് റിപ്പോർട്ട്.ഹോംഗ് കോങ്ങ്, സിങ്കപ്പൂർ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷമാണ് ഖത്തറിന്റെ സ്ഥാനം. ഗൾഫിൽ വീട്ടുവാടക ഏറ്റവും കുറവുള്ളത് സൗദിയിലാണ്. 109 രാജ്യങ്ങളുടെ പട്ടികയിൽ 63 ആം സ്ഥാനമാണ് സൗദിക്ക്.24/7 വാൾ സ്ട്രീറ്റ് വെബ്സൈറ്റാണ് ലോകത്ത്‌ ഏറ്റവും കൂടുതൽ വീട്ടുവാടകയുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ദോഹയുടെ നഗരമധ്യത്തിൽ ഒരു ഫ്ലാറ്റിന്റെ വാടക ശരാശരി 1,548 ഡോളറാണെന്നും നഗരത്തിന് പുറത്ത് ഇത് 987 ഡോളറാണെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.ഖത്തർ കഴിഞ്ഞാൽ ഐസ്ലാൻഡ്, അയർലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാടക കൂടുതൽ.

പതിനൊന്നാം സ്ഥാനത്തുള്ള യൂ.എ.ഇ യാണ് ഗൾഫിൽ വാടക കൂടുതലുള്ള രണ്ടാമത്തെ രാജ്യം.കുവൈത്ത് (19), ബഹ്‌റൈൻ (20) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.. ഒമാൻ പട്ടികയിൽ 39 ആം സ്ഥാനത്താണ്.


Latest Related News