Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പിൽ തിളങ്ങാനൊരുങ്ങി ഖത്തർ ടീം, ക്രൊയേഷ്യയുമായുള്ള സന്നാഹമത്സരം സെപ്തംബർ 20ന്

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ലോകകപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ,ആതിഥേയരായ ഖത്തർ ക്രൊയേഷ്യയുമായി സന്നാഹമത്സരത്തിനൊരുങ്ങുന്നു.ഈ മാസം 20 ന് ചൊവ്വാഴ്ച ഓസ്ട്രിയയിലെ വെയ്നര്‍ ന്യൂസ്റ്റേഡിയത്തില്‍ പ്രദേശികസമയം ആറുമണിക്കായിരിക്കും മത്സരമെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു.ക്രൊയേഷ്യന്‍ ബി ടീമിനെയാണ് ഖത്തർ നേരിടുന്നത്.
കഴിഞ്ഞ മൂന്ന്  മൂന്നുമാസത്തിലേറെയായി കോച്ച്‌ ഫെലിക്സ് സാഞ്ചസിനു കീഴില്‍ ഖത്തർ ദേശീയ ടീം വിദേശ പരിശീലനത്തിലാണ്.ഖത്തർ ടീമിന്റെ ആദ്യ  ലോകകപ്പ് പങ്കാളിത്തം പരമാവധി മികവുറ്റതാക്കാനാണ് ടീം ശ്രമിക്കുന്നത്. കഴിഞ്ഞ മാസം ജമൈക്ക, ഘാന ടീമുകളെയും ഖത്തർ നേരിട്ടിരുന്നു.20ന് ക്രൊയേഷ്യ 'എ' ടീമിനെയും പിന്നാലെ 23ന് ലോകകപ്പ് യോഗ്യത നേടിയ കാനഡ, 27ന് ചിലി ടീമുകളെയും ഖത്തര്‍ നേരിടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News