Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
താരങ്ങൾക്ക് കോവിഡ്, ഖത്തർ സ്റ്റാർസ് ലീഗിലെ മത്സരം മാറ്റിവെച്ചു

December 30, 2021

December 30, 2021

ദോഹ : ഖത്തർ സ്റ്റാർസ് ലീഗിൽ അൽ വക്രയും അൽ സദ്ദ് എഫ്സിയും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ഇരുടീമുകളിലെയും താരങ്ങളിൽ ചിലർക്ക് കോവിഡ് വൈറസ് ബാധ പിടിപെട്ടതിനെ തുടർന്നാണ് മത്സരം മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. ഏതൊക്കെ കളിക്കാർക്കാണ് രോഗബാധയെന്നത് പുറത്തുവിട്ടിട്ടില്ല. 

താരങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും, മത്സരം മറ്റൊരുദിവസം നടക്കുമെന്നും 'ഖത്തർ സ്റ്റാർസ് ലീഗ്' പത്രക്കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയവർക്ക് പണം തിരികെ ലഭിക്കും. ഈ മത്സരം നടക്കുന്ന ദിവസത്തിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് കളി കാണാമെന്നും അധികൃതർ അറിയിച്ചു. റീഫണ്ടിനും മറ്റും tickets@qsl.com.qa. എന്ന ഇമെയിൽ അഡ്രസിൽ ബന്ധപ്പെടാനും അധികൃതർ അറിയിച്ചു.


Latest Related News