Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പ്രതിരോധ മേഖലയിൽ ഖത്തറും സൗദിയും ഒരുമിക്കുന്നു, വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തി

February 19, 2022

February 19, 2022

മ്യൂണിക്ക് : ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനും കൂടിക്കാഴ്ച്ച നടത്തി. ജർമനിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇരുവരും ജർമനിയിൽ എത്തിയത്. 

രണ്ട് രാജ്യങ്ങൾക്കും ഒത്തുചേർന്ന് പ്രവർത്തിക്കാവുന്ന മേഖലകളെ വിശകലനം ചെയ്ത ചർച്ചയിൽ, പ്രതിരോധമാണ് പ്രധാന വിഷയമായത്. മിഡിൽ ഈസ്റ്റ് മേഖലയുടെ സുസ്ഥിരവികസനത്തെ കുറിച്ചും മന്ത്രിമാർ ആശയവിനിമയം നടത്തിയതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. അൽ ഉല ഉടമ്പടിക്ക് ശേഷം യു.എ.ഇ.യുമായി ഖത്തർ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. പിന്നാലെയാണ് സൗദി വിദേശകാര്യമന്ത്രിയുമായും ഖത്തർ കൂടിക്കാഴ്ച്ച നടത്തിയത്. 2017 ൽ സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഈ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം വഷളായത്. അൽ ഉല ഉടമ്പടിയോടെയാണ് ഈ പ്രശ്നങ്ങൾ അവസാനിച്ചത്.


Latest Related News