Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ഖത്തർ - സൗദി അതിർത്തി പുനർനിർണ്ണയിച്ചു, ഖത്തറിന്റെ വിസ്‌തൃതി വർദ്ധിച്ചു

November 05, 2021

November 05, 2021

ദോഹ : സൗദി അറേബ്യയും ഖത്തറും പങ്കിടുന്ന കര അതിർത്തി പുനർനിർണ്ണയിച്ചു. ഇതോടെ, ഖത്തറിന്റെ വിസ്‌തൃതി നേരിയ അളവിൽ വർധിച്ചു. ഖൗർ അൽ ഉദൈദ് പ്രദേശത്തെ ഖത്തറിലെ അൽ വക്‌റ മുനിസിപ്പാലിറ്റിയുടെ ഭാഗമാക്കി മാറ്റും. സൗദിയുമായുള്ള അനുരഞ്ജന ചർച്ചകളുടെ ഫലമായാണ് അതിർത്തി പുനർനിർണയിച്ചത്. ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിൽ എത്തിയിരുന്നെങ്കിലും, അറബ് ലോകത്ത് പിന്നീടുണ്ടായ ആഭ്യന്തരപ്രശ്നങ്ങളാണ് അതിർത്തി പുനർനിർണയം വൈകിച്ചത്. 

അൽ ഉല ഉടമ്പടി പ്രകാരമാണ് സൗദിയും ഖത്തറും അതിർത്തിയിൽ മാറ്റം വരുത്താൻ ധാരണയായത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ നയതന്ത്രബന്ധം ഊഷ്മളമാവുന്നതിന്റെ തെളിവായാണ് ഈ നീക്കത്തെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത വർഷം ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് അരങ്ങേറാനിരിക്കെ സൗദിയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് ഖത്തറിനെ ഏറെ ശുഭകരമായ വാർത്തയാണ്.


Latest Related News