Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഉപരോധം മാറ്റമില്ലാതെ തുടരുന്നത് നിയമലംഘകർക്ക് സഹായകരമായേക്കുമെന്ന് ഖത്തര്‍

September 11, 2019

September 11, 2019

ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു ഉത്തരവാദിത്തവുമില്ലാതെ മാറ്റമില്ലാതെ തുടരുന്നത് നിയമലംഘകര്‍ക്ക് ശിക്ഷയില്ലാതെ സ്വൈരവിഹാരം നടത്താമെന്ന സംസ്‌കാരം വളര്‍ത്തുമെന്ന് ഖത്തര്‍. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന പൊതുചര്‍ച്ചയിലാണ് ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ് അലി ഖല്‍ഫാന്‍ ആല്‍മന്‍സൂരി ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ ഭാവി മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഇതിന്റെ അനുരണനങ്ങളുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഖത്തറിനെതിരെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ഇതിന്റെ മനുഷ്യാവകാശ ലംഘന പ്രത്യാഘാതങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 2017 നവംബറില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ സാങ്കേതിക വിഭാഗം ഖത്തറില്‍ സന്ദര്‍ശനം നടത്തി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കൗണ്‍സില്‍ ഹൈക്കമ്മിഷണറുടെ കാര്യാലയം നടപടിയെടുക്കുമെന്നാണു പ്രതീക്ഷ-ശൈഖ് അലി ഖല്‍ഫാന്‍ ചര്‍ച്ചയില്‍ പറഞ്ഞു.


Latest Related News