Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ കോവിഡ് ബാധിതരുടെ പ്രതിദിന ശരാശരിയിൽ നേരിയ വർധനവെന്ന് ആരോഗ്യമന്ത്രാലയം

September 05, 2022

September 05, 2022

ദോഹ : ഖത്തറിൽ പുതിയ കോവിഡ് രോഗികളുടെ  പ്രതിദിന ശരാശരി കേസുകളുടെ എണ്ണം ഈ ആഴ്ച വർദ്ധിച്ചതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം സമൂഹവ്യാപനം വഴിയും രാജ്യത്ത് തിരിച്ചെത്തുന്ന യാത്രക്കാരിലും രോഗം സ്ഥിരീകരിക്കുന്നവരിൽ  വര്ധനവുണ്ടായിട്ടുണ്ട്.

സെപ്റ്റംബർ 5 തിങ്കളാഴ്ചയിലെ കണക്കനുസരിച്ച്  കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 638 കേസുകളിൽ 45 പേർ വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയവരാണ്.

പ്രതിദിന ശരാശരി കേസുകൾ: 533.
യാത്രക്കാർക്കിടയിൽ പ്രതിദിന ശരാശരി പ്രതിദിന കേസുകൾ: 46
നിലവിൽ രാജ്യത്ത് 4,544 ആക്റ്റിവ് കേസുകളാണ് ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News