Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പ് കാണാനെത്തുന്ന ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി

June 28, 2022

June 28, 2022

ദോഹ : 2022ലെ ഫിഫ ലോകകപ്പ് കാണാൻ എത്തുന്ന  ഭിന്നശേഷിക്കാരായ ആരാധകരെ സ്വീകരിക്കാൻ സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാൻ ഖത്തർ സജ്ജമാണെന്ന് സാമൂഹിക വികസന, കുടുംബ മന്ത്രി എച്ച് ഇ മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദ് പറഞ്ഞു. ബൗദ്ധിക വൈകല്യമുള്ളവരുടെ സൗകര്യം പരിഗണിച്ച് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സെൻസറി റൂമുകൾ ഒരുക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അറബ് ലീഗ് സെക്രട്ടേറിയറ്റ് ജനറലുമായി സഹകരിച്ച് സാമൂഹിക വികസന മന്ത്രാലയം ഷെറാട്ടൺ ഹോട്ടലിൽ സംഘടിപ്പിക്കുന്ന ‘അറബ് ക്ലാസിഫിക്കേഷൻ ഫോർ ഡിസെബിലിറ്റി രണ്ടാമത്  ശിൽപശാല’യുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

"ഭിന്നശേഷിക്കാരായ ആരാധകരെ സ്വീകരിക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്. അന്താരാഷ്‌ട്ര ടൂർണമെന്റുകളുടെ ചരിത്രത്തിൽ വികലാംഗർക്ക് ഏറ്റവും കൂടുതൽ സൗകര്യമൊരുക്കുന്ന ലോകകപ്പായിരിക്കും ഇതെന്ന് ഉറപ്പാക്കാനുള്ള തീവ്രമായ തയ്യാറെടുപ്പുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞങ്ങൾ നടത്തിവരികയായിരുന്നു-” മന്ത്രി പറഞ്ഞു.

ഓട്ടിസം, ന്യൂറോ ബിഹേവിയറൽ ഡിസോർഡേഴ്സ് എന്നിവയുള്ള കുട്ടികൾക്ക് എല്ലാ നൂതന ഉപകരണങ്ങളും  സജ്ജീകരിച്ച് അനുയോജ്യമായ അന്തരീക്ഷത്തിൽ സുരക്ഷിതരായി ഇരുന്ന് മത്സരങ്ങൾ ആസ്വദിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News