Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ത്യക്ക് ശ്വാസംമുട്ടുന്നു,ഓക്സിജൻ എത്തിക്കാൻ തയാറാണെന്ന് ഖത്തർ

April 26, 2021

April 26, 2021

ദോഹ: കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലെ ആശുപത്രികൾക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഖത്തർ അറിയിച്ച.ഖത്തർ പെട്രോളിയത്തിന് കീഴിലുള്ള ഗസാൽ കമ്പനി ഇന്ത്യക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായി മുൻ ഐസിസി പ്രസിഡന്റ് കെ.ഗിരീഷ് കുമാർ ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഒരു ദിവസം 60 ടൺ ദ്രവീകൃത ഓക്സിജൻ നൽകാമെന്ന് ഗസാൽ കമ്പനിയുടെ ഉന്നത തല മേധാവി റിച്ചാർഡ് അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ  ഓക്സിജൻ എത്തിക്കാൻ അവർക്ക് കഴിയും. ഇതിനായി 20,000 ലിറ്റർ കപ്പാസിറ്റിയുള്ള മൂന്ന് ഐസോ ടാങ്കുകൾ ആവശ്യമാണ്,"  ഗിരീഷ് കുമാർ ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഇന്ത്യയിലെ ഓക്‌സിജൻ പ്രതിസന്ധിയെക്കുറിച്ചു വായിച്ച ഉടൻ ഗസാലുമായി ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

ഖത്തറിലെ പെട്രോ കെമിക്കൽ പ്ലാന്റുകൾക്കാവശ്യമായ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗസാൽ. ഓക്‌സിജൻ, നൈട്രജൻ, ഹൈഡ്രജൻ, ആർഗോൺ തുടങ്ങിയവയാണ് സ്റ്റീൽ, ഓയിൽ, ഗ്യാസ് പ്ലാന്റുകൾക്കു വേണ്ടി കമ്പനി ഉത്പാദിപ്പിക്കുന്ന ഗ്യാസുകൾ. മെസഈദ്, റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റികളിലാണ് കമ്പനിയുടെ പ്ലാന്റുകൾ.

സൗദി അറേബ്യയും ഇന്ത്യക്ക് ഓക്സിജൻ നൽകുന്നുണ്ട്. 80 മെട്രിക് ടൺ ദ്രാവക രൂപത്തിലുള്ള ഓക്സിജൻ സൗദി ഇന്ത്യക്ക് നൽകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു.അമേരിക്കയടക്കം മറ്റു പല ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം നൽകാൻ തായ്യാറായിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News