Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകതയ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ ഖത്തർ താരത്തിന് വെങ്കലനേട്ടം

November 01, 2021

November 01, 2021

ദോഹ : ഓൺലൈനായി നടത്തിയ ലോക തയ്‌ക്കൊണ്ടോ പൂംസെ ചാമ്പ്യൻഷിപ്പിൽ ഖത്തർ താരം  ഒത്മാൻ ബൗലാറസിന് വെങ്കലം. അഞ്ചുദിവസങ്ങളിലായി, 123 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണ്ണമെന്റിലാണ് ഒത്മാൻ നേട്ടം കൈവരിച്ചത്. മൂന്ന് പേരാണ് ഖത്തറിനായി ടൂർണമെന്റിൽ കളത്തിലിറങ്ങിയത്.

സ്ത്രീകൾക്കും പുരുഷന്മാർക്കുമായി അഞ്ചോളം വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം നടന്നത്. 18 രാജ്യങ്ങൾ പങ്കെടുത്ത, നാല്പത് വയസിന് താഴെയുള്ള ആളുകളുടെ വിഭാഗത്തിലാണ് ഒത്മാൻ മെഡൽ സ്വന്തമാക്കിയത്. ഫൈനൽ ഘട്ടത്തിലേക്ക് പ്രവേശനം നേടിയ ഏക അറബ് താരവും ഒത്മാനാണ്. ഇതാദ്യമായല്ല ഒത്മാൻ രാജ്യത്തിന്റെ യശ്ശസുയർത്തുന്നത്. 2018 ലെ ലോകബീച്ച് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഉസ്മാൻ രണ്ട് വട്ടം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട്.


Latest Related News