Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പ് യോഗ്യതാ മൽസരം,ഇന്ത്യക്കെതിരെ ഖത്തറിന് ജയം

November 22, 2023

Qatar_News_Malayalam

November 22, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ :ഭുവനേശ്വറിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ ഖത്തര്‍ തോൽപിച്ചത്. 

കൗണ്ടർ അറ്റാക്കിലൂടെയും മറ്റുമായി ഖത്തർ ഗോൾ മുഖത്ത് ഇന്ത്യ എത്തിയെങ്കിലും ഒന്നും വലക്കുള്ളിലേക്ക് എത്തിയില്ല. മുസ്തഫ താരീഖ് മസ്ഹൽ, അല്‍മോയെസ് അലി, യൂസുഫ് അബ്ദുറിസാഖ് എന്നിവരാണ് ഖത്തറിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 62 ശതമാനവും പന്ത് കൈവശം വെച്ചത് ഖത്തറായിരുന്നു. 12 കോർണറുകൾ ഖത്തറിന് ലഭിച്ചപ്പോൾ ഇന്ത്യക്ക് നേടാനായത് വെറും മൂന്നെണ്ണം മാത്രം.

തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി സ്‌കോര്‍ ചെയ്തത്. അല്‍മോയെസ് അലിയുടെ വകയാണ് ഖത്തറിന്റെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതി ആരംഭിച്ചയുടന്‍ 47-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 86-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ അവസാന ഗോള്‍ പിറന്നത്. 

കുവൈത്തിനെ അവരുടെ നാട്ടിൽതോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഖത്തറിനെ നേരിട്ടത്. എന്നാൽ ഫിഫ റാങ്കിങിൽ തങ്ങളെക്കാൾ മുന്നിലുളള ഖത്തറിനെ പൂട്ടാൻ ഛേത്രിക്കും സംഘത്തിനും കഴിഞ്ഞില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News