Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ കായികദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും, ഒരു ഇനത്തിൽ 15 മത്സരാർത്ഥികൾ മാത്രം

January 31, 2022

January 31, 2022

ദോഹ : എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിൽ അരങ്ങേറാറുള്ള ദേശീയ കായിക ദിനമത്സരങ്ങൾ ഈ വർഷവും നടക്കുമെന്ന് ദേശീയ കായിക ദിന കമ്മിറ്റി അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ നടത്തുക. കായികമത്സരങ്ങൾ നടത്താൻ ക്യാബിനറ്റ് യോഗം അനുമതി നൽകിയതിനാലാണ് കായികദിനം ആചരിക്കാൻ തീരുമാനിച്ചതെന്ന് കമ്മിറ്റി വ്യക്തമാക്കി. 2012 മുതലാണ് ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച്ച ഖത്തർ ദേശീയ കായിക ദിനമായി ആചരിക്കാൻ ആരംഭിച്ചത്.  

ഒരു ഇനത്തിൽ പരമാവധി 15 മത്സരാർത്ഥികൾക്കാണ് പങ്കെടുക്കാൻ കഴിയുക. ഇവർ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയിരിക്കണം. 12 വയസിൽ താഴെയുള്ള കുട്ടികൾ അടക്കമുള്ള, വാക്സിനേഷൻ പൂർത്തിയാക്കാത്ത ആളുകൾക്ക് കോവിഡ് നെഗറ്റീവ് ആണെന്നതിന്റെ പരിശോധനാ ഫലം ഹാജരാക്കിയാൽ മത്സരിക്കാം. മത്സരിക്കുന്നതിന്റെ 24 മണിക്കൂർ മുൻപെങ്കിലും നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്കിടയിൽ ഒരു മീറ്ററിന്റെ അകലമെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം. കുടിവെള്ളം അടക്കമുള്ള വസ്തുക്കൾ പരസ്പരം പങ്കുവെക്കരുതെന്നും, ആവശ്യമായവ ഓരോരുത്തരും കയ്യിൽ കരുതണം എന്നും കമ്മിറ്റി ഓർമിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ഫോണിൽ ഇഹ്തിറാസ് അപ്ലികേഷൻ ഉണ്ടായിരിക്കണം. ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ള വ്യക്തികൾക്ക് മാത്രമേ മത്സരങ്ങളുടെ ഭാഗമാവാൻ കഴിയൂ. സുരക്ഷ കണക്കിലെടുത്ത്, അറുപത് വയസ്സ് പിന്നിട്ടവരും ഗുരുതര രോഗമുള്ളവരും കായിക ദിനത്തോട് അനുബന്ധിച്ച മത്സരങ്ങൾ കാണാൻ എത്തരുതെന്ന് കമ്മിറ്റി അറിയിച്ചു.


Latest Related News