Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ജപ്പാൻ പിൻമാറി,ഫിഫ ക്ലബ്​ ലോകകപ്പ്​ ആതിഥേയ പദവിയില്‍ ഖത്തറിന് വീണ്ടും സാധ്യത

September 12, 2021

September 12, 2021

ദോഹ: ഡിസംബറില്‍ നടക്കേണ്ട ഫിഫ ക്ലബ്​ ലോകകപ്പ്​ ആതിഥേയ പദവിയില്‍ നിന്നും ജപ്പാന്‍ പിന്‍വാങ്ങിയതോടെ ഖത്തറിന്​ തുടര്‍ച്ചയായി മൂന്നാം തവണയും വേദിയൊരുക്കാന്‍ വഴിയൊരുങ്ങുന്നു. കോവിഡിന്‍െറ പശ്ചാത്തലത്തിലാണ്​ ജപ്പാന്‍, ക്ലബ്​ ഫുട്​ബാള്‍ ലോകകപ്പിന്​ വേദിയൊരുക്കാന്‍ കഴിയില്ലെന്ന്​ കഴിഞ്ഞ ദിവസം ഫിഫയെ അറിയിച്ചത്​. ഇതോടെ, പുതിയ വേദി അന്വേഷിക്കുന്ന ലോക ഫുട്​ബാള്‍ ഫെഡറേഷന്​ മുന്നിലെ ആദ്യ പേര്​ ഖത്തറാണെന്ന്​ സൂചന. ​അടുത്തവര്‍ഷത്തെ ലോകകപ്പിനുള്ള ഒരുക്കങ്ങളെല്ലാം നവംബറോടെ പൂര്‍ത്തിയാക്കുന്ന ഖത്തറിന്​ അനായാസം ക്ലബ്​ ലോകകപ്പിനും വേദിയൊരുക്കാമെന്ന പ്രതീക്ഷയിലാണ്​ ഫുട്​ബാള്‍ ലോകം. കോവിഡ്​ പശ്ചാത്തലത്തില്‍ ജപ്പാനിലെ ആരോഗ്യ വകുപ്പിന്‍െറ കടുത്ത നിയന്ത്രണങ്ങള്‍ ​ക്ലബ്​ ലോകകപ്പിന്‍െറ സംഘാടനത്തെ ബാധിക്കുമെന്നാണ്​ ജപ്പാന്‍ അറിയിച്ചത്​. പകരം വേദി എന്ന നിലയില്‍ ഖത്തറിനാണ്​ മുന്‍ഗണനയെന്ന്​ ബ്രിട്ടീഷ്​ പത്രമായ ഡെയ്​ലി മിറര്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. എല്ലാവര്‍ഷവും ഡിസംബറില്‍ നടക്കുന്ന ക്ലബ്​ ലോകകപ്പ്​, 2020ല്‍ കോവിഡ്​ കാരണം മാറ്റിവെച്ചിരുന്നു. പിന്നീട്​, 2021 ഫെബ്രുവരിയില്‍ ഖത്തറില്‍ വെച്ചാണ്​ നടന്നത്​.

ആരോഗ്യ സുരക്ഷയോടെ, 30 ശതമാനം കാണികള്‍ക്ക്​ പ്രവേശനം നല്‍കിയായിരുന്നു ടൂര്‍ണമെന്‍റ്​ നടന്നത്​. ജര്‍മന്‍ ക്ലബ്​ ബയേണ്‍ മ്യുണിക്​ ജേതാക്കളായി. 2019 സീസണിലെ ലോകകപ്പിനും ഖത്തറായിരുന്നു വേദി. അതേസമയം, നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ​ഖത്തറിലെ ലോകകപ്പ്​ വേദികളില്‍ ഫിഫ അറബ്​ കപ്പ്​ നടക്കുന്നതിനാല്‍ ക്ലബ്​ ലോകകപ്പില്‍ തീയതി മാറ്റം അനിവാര്യമാവും. അറബ്​ കപ്പ്​ മത്സരങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ ഖത്തറിന്​ ക്ലബ്​ ലോകകപ്പിന്​ വേദിയൊരുക്കാന്‍ കഴിയൂ.


Latest Related News