Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ ജല വൈദ്യുതി ബിൽ യഥാസമയം അടക്കാൻ ഇനി പുതിയ സംവിധാനം

February 26, 2022

February 26, 2022

ദോഹ : ഖത്തറിലെ വൈദ്യുതി - ജലബില്ലുകളുടെ പണം എളുപ്പത്തിൽ അടക്കാൻ വഴിയൊരുങ്ങുന്നു. കൊമേർഷ്യൽ ബാങ്ക് ഓഫ് ഖത്തറുമായി (സി.ബി.ക്യു) സഹകരിച്ച് ഓൺലൈൻ പണമടക്കലിന് പുതിയ പദ്ധതി ഒരുക്കിയതായി കഹ്റാമ അറിയിച്ചു. പുതിയ രീതിയിലൂടെ, ഓരോമാസവും ബില്ലിന്റെ തുക ഓട്ടോമാറ്റിക്ക് ആയി അകൗണ്ടിൽ നിന്നും പിൻവലിക്കുമെന്ന് കഹ്റാമ വിശദമാക്കി. ജനങ്ങൾക്ക് ഇതുവഴി ഏറെ സമയം ലഭിക്കാമെന്നും, ബിൽ തുകയുടെ കളക്ഷൻ കൂടുതൽ സുഗമമാവുമെന്നും കഹ്റാമ ഫൈനാൻഷ്യൽ ഡയറക്ടർ ജാബിർ ഹമദ് അൽ നാബിദ് അഭിപ്രായപ്പെട്ടു. 


ഈ സേവനം ലഭ്യമാവാനായി ഒരൊറ്റ തവണ മാത്രമാണ് കഹ്റാമയിലൂടെ അനുമതി നൽകേണ്ടത്. പിന്നീട് ബില്ലടയ്ക്കാൻ സമയമായാൽ ഓട്ടോമാറ്റിക്ക് ആയി കഹ്റാമക്ക് ബാങ്ക് അകൗണ്ടിൽ നിന്നും തുക ഈടാക്കാൻ കഴിയും. 'ഡയറക്ട് ഡെബിറ്റ് സർവീസ് ' എന്നാണ് ഈ സേവനത്തിന് പേര് നൽകിയിരിക്കുന്നത്. സി.ബി.ക്യു ബാങ്കിന്റെ ഉപഭോക്താക്കൾക്കും, മറ്റ് ബാങ്കുകളിൽ അകൗണ്ട് ഉള്ളവർക്കും സേവനം ലഭ്യമാകുമെന്ന് കഹ്റാമ അറിയിച്ചു. സി.ബി.ക്യു ബാങ്കിൽ അകൗണ്ട് ഉള്ളവർക്ക് ബാങ്കിന്റെ മൊബൈൽ അപ്ലികേഷൻ ഉപയോഗിച്ചും സേവനത്തിന് രജിസ്റ്റർ ചെയ്യാൻ കഴിയും.


Latest Related News