Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേലും അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നു,ഗസ്സ കൂട്ടക്കുരുതിയിൽ മരണം എണ്ണായിരത്തിലേക്ക്

October 29, 2023

death_toll_to_eight_thosand_in_gazza

October 29, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ്സ : ഗസ്സയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടർന്നതിനിടെ നെതന്യാഹു ഭരണകൂടത്തിന് മുന്നറിയിപ്പുമായി അയൽരാജ്യങ്ങൾ.ഇസ്രായേലിന് വിശാല പിന്തുണ നൽകി മറ്റാരും യുദ്ധത്തിൽ ഇടപെടരുതെന്ന അമേരിക്കൻ വാദം അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

ഗസ്സ കുരുതി തുടർന്നാൽ മേഖലയിലെ രാജ്യങ്ങൾക്ക് വെറും കാഴ്ചക്കാരായി മാറിനിൽക്കാൻ കഴിയില്ലെന്ന് ഇറാനും തുർക്കിയും മുന്നറിയിപ്പ് നൽകി. ഗസ്സ കുരുതിക്കെതിരെ ലോകത്തുടനീളം വൻ പ്രതിഷേധം അലയടിക്കവെ, തുർക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി.ബന്ധം വഷളായതോടെ തുർക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനനീക്കം ഉൾപ്പെടെ മധ്യസ്ഥചർച്ചകൾ തുടരുന്നതായി ഖത്തർ നേതൃത്വം അറിയിച്ചു.

അതേസമയം,ഇസ്രായേൽ ക്രൂരത തുടരുമ്പോൾ ഗസ്സയിൽ മരണസംഖ്യ എണ്ണായിരത്തിലേക്ക് അടുക്കുകയാണ്.സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയും കമ്യൂണിക്കേഷൻ സംവിധാനം തകർത്തും ഗസ്സക്കുമേൽ ആക്രമണം കടുപ്പിച്ച ഇസ്രായേൽ നിരപരാധികളുടെ കുരുതി തുടരുകയാണ്. ഇന്നലെ രാത്രിയും വ്യാപക ആക്രമണങ്ങൾ അരങ്ങേറി. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. മരണസംഖ്യ എണ്ണായിരം കടന്നതായാണ് റിപ്പോർട്ട്. ഇതിൽ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്. സൈനികാക്രമണങ്ങളിലൂടെ ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തുകയെന്ന യുദ്ധതന്ത്രം വിജയിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പ്രതികരിച്ചു. അതേസമയം ഗസ്സ പിടിക്കുക ഏറെ ദുഷ്‌കരമായ വെല്ലുവിളിയാണെന്ന് ഇരുവരും സമ്മതിച്ചു.

ശത്രുവിനെതിരെ അചഞ്ചല പോരാട്ടം തുടരുമെന്നും സയണിസ്റ്റ് രാഷ്ട്രം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News