Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ഷോപ്പിംഗ് കേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കൾ വാങ്ങാൻ ഉദ്ദേശിക്കാത്ത സാധനങ്ങളിൽ സ്പർശിക്കരുതെന്ന് നിർദേശം 

April 21, 2021

April 21, 2021

ദോഹ: ഖത്തറിൽ കടകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് നടത്തുന്നവർ അവർ വാങ്ങാനുദ്ദേശിക്കാത്ത ഉത്പന്നങ്ങളില്‍ തൊടരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അഭ്യർത്ഥിച്ചു.സാധനങ്ങൾ വെറുതെ കയ്യിലെടുത്ത് പരിശോധിക്കുന്ന പ്രവണത ഒഴിവാക്കണമെന്നാണ് നിർദേശം.

കോവിഡ് കാലത്ത്‌ ഷോപ്പിംഗ് സുരക്ഷിതമാക്കാനായി മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.മാളുകളിൽ ഷോപ്പിംഗ് നടത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. 

- തിരക്കില്ലാത്ത സമയങ്ങളിൽ ഷോപ്പിംഗ് നടത്തുക
- ഷോപ്പിംഗിനു മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകുക
- വാങ്ങാൻ ഉദ്ദേശിക്കാത്ത ഉൽപ്പന്നങ്ങൾ സ്പർശിക്കാതിരിക്കുക
- അണുവിമുക്തമാക്കിയ വൈപ്പുകൾ ഉപയോഗിച്ച് ഷോപ്പിംഗ് കാർട്ട് ഹാൻഡിലുകൾ അണുവിമുക്തമാക്കുക
- സ്റ്റോറിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകൾ അണുവിമുക്തമാക്കുക
- മറ്റ് ഷോപ്പർമാരിൽ നിന്ന് കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും സുരക്ഷിതമായ അകലം പാലിക്കുക.
- ഷോപ്പിംഗ് സമയത്ത് മുഖത്ത് തൊടരുത്
- അണുവിമുക്തമാക്കിയ ടിഷ്യുകൾ ഉപയോഗിച്ച് ക്യാനുകൾ തുടയ്ക്കുക
- കഴിവതും എ.ടി.എം കാർഡ് ഉപയോഗിച്ച് പണമടയ്ക്കുക

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News