Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇസ്രയേലിന് പിന്തുണ,ഖത്തറിലെ പ്രമുഖ ഫ്രഞ്ച് പാറ്റിസറി ബേക്കറി അടച്ചുപൂട്ടൽ ഭീഷണിയിൽ

October 29, 2023

french_bakery_loses_qatar_contract_after_boycott_calls_over_owners_pro_israel_stance

October 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : സ്ഥാപന ഉടമയുടെ ഇസ്രയേൽ അനുകൂല നിലപാടിനെ തുടർന്ന് ഇടപാടുകാർ ബഹിഷ്കരിക്കാൻ തുടങ്ങിയതോടെ,ഖത്തറിലെ പ്രമുഖ ഫ്രഞ്ച് പാറ്റിസ്റി ബേക്കറി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്.

ഇസ്രായേൽ ഭീകരർ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച മൈട്രെ ചൗക്സ്(Maître Choux)എന്ന സ്ഥാപനവുമായുള്ള പങ്കാളിത്ത കരാറിൽ നിന്ന് പിൻമാറുന്നതായി ദോഹ ഒയാസിസ് മാനേജ്‌മെന്റ് അറിയിച്ചതായി 'ദോഹ ന്യൂസ്' റിപ്പോർട്ട് ചെയ്തു.

സ്ഥാപനത്തിന്റെ ഫ്രഞ്ച് സ്ഥാപകൻ ജെറമി വൈസ്‌ലിക്ക്,വംശീയ വിദ്വേഷം പടർത്തുന്ന ഇസ്രായേൽ അനുകൂല സന്ദേശങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രകോപനപരമായ  വംശീയ വിദ്വേഷവും പരസ്യമായി എഴുതിയതിനും വിദേശീയ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും കഴിഞ്ഞയാഴ്ച അപലപിച്ചിരുന്നു.പങ്കുവെച്ചതിന് പിന്നാലെ,ഖത്തറിലെ ഉപഭോക്താക്കൾ സ്ഥാപനം ബഹിഷ്കരിക്കാൻ ആഹ്വനം ചെയ്തിരുന്നു.ഖത്തറിലെ തന്റെ ബേക്കറി അടച്ചുപൂട്ടണമെന്ന ഉപഭോക്താക്കളുടെ സോഷ്യൽ മീഡിയ പ്രചാരണത്തെയും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പരിഹസിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മൈട്രെ ചൗക്സ്(Maître Choux)മായുള്ള കരാർ അവസാനിപ്പിക്കുന്നതായി ദോഹ ഒയാസിസ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News