Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇസ്ലാമിക-അറബ് തത്വങ്ങളാണ് വിദേശനയത്തിന്റെ അടിത്തറ, ഖത്തർ വിദേശകാര്യമന്ത്രി

October 27, 2021

October 27, 2021

ദോഹ: ശൂറ കൗൺസിലിന്റെ ആദ്യ മീറ്റിംഗ് ഉദ്‌ഘാടനം ചെയ്ത അമീറിനെ അഭിനന്ദിച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾറഹ്മാൻ അൽതാനി. ശൂറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും മന്ത്രി അനുമോദിച്ചു. ഖത്തറിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പുതിയ സമിതിക്ക് കഴിയട്ടെ എന്ന് ആശംസിച്ച മന്ത്രി, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഖത്തറിന്റെ വിദേശകാര്യനയത്തെ പറ്റി അമീർ നടത്തിയ പരാമർശങ്ങളെ ഏകീകരിച്ച് സംസാരിച്ച വിദേശകാര്യമന്ത്രി, ഇസ്ലാമികതത്വങ്ങൾക്കുള്ള പ്രാധാന്യത്തെ പറ്റിയും സംസാരിച്ചു. വെല്ലുവിളികളെ മറികടന്ന്, അന്താരാഷ്ട്ര തലത്തിൽ മുന്നേറാൻ ഇസ്ലാമിക് അറബ് തത്വങ്ങളിൽ മുറുക്കെ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തീവ്രവാദത്തിന് എതിരെ സന്ധിയില്ലാ പോരാട്ടം നടത്തുമെന്നും, അവശ്യഘട്ടങ്ങളിൽ ഒക്കെയും പ്രശ്നങ്ങളുടെ മധ്യസ്ഥത ഏറ്റെടുക്കാൻ ഖത്തർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Latest Related News