Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിന്റെ കരുതല്‍ ധനത്തില്‍ റെക്കോര്‍ഡ് വര്‍ധന

August 30, 2019

August 30, 2019

സെൻട്രൽ ബാങ്ക് ഓഫ് ഖത്തർ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഖത്തറിന്‍റെ പുതിയ നേട്ടം വ്യക്തമാക്കുന്നത്
ഖത്തറിന്റെ കരുതല്‍ ധനത്തില്‍ റെക്കോര്‍ഡ് വര്‍ധന.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ബില്യണ്‍ ഡോളറിന്‍റെ വര്‍ധനവാണ് രാജ്യത്തിന്‍റെ മൊത്തം ആസ്തിയിലുണ്ടായതെന്ന് മിഡിലീസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

സെൻട്രൽ ബാങ്ക് ഓഫ് ഖത്തർ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഖത്തറിന്‍റെ പുതിയ നേട്ടം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മാസം ഖത്തറിന്റെ കരുതൽ ധനം 18.82 ശതമാനം വർധിച്ച് പുതിയ റെക്കോർഡ് സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് പറയുന്നു രാജ്യത്തിന്‍റെ പക്കലുള്ള കരുതല്‍ ആസ്തികളുടെ മൂല്യം ജൂലൈയിലെ കണക്കനുസരിച്ച് 196.169 ബില്യൺ റിയാൽ അഥവാ 53.92 ബില്യൺ ഡോളർ ആണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 45.38 ബില്യണ്‍ ഡോളറിന്‍റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

2018 മാർച്ച് മുതൽ തുടർച്ചയായ പതിനേഴാമത്തെ വർധനവാണിത്. പ്രതിമാസ അടിസ്ഥാനത്തിൽ കരുതൽ ആസ്തി 0.8 ശതമാനമായും വർധിച്ചു. സ്വർണം, വിദേശ ബാങ്കുകളിലെ ബാലൻസ്, വിദേശ ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, ഐ‌.എം‌.എഫ് എസ്‌.ഡി‌.ആർ നിക്ഷേപങ്ങൾ, മറ്റ് വിദേശ കറൻസി ലിക്വിഡ് ആസ്തികൾ എന്നിവയാണ് ഖത്തറിന്‍റെ കരുതല്‍ ആസ്തികളായുള്ളത്. അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക രാഷ്ട്രീയ ഉപരോധം രണ്ട് വര്‍ഷം പിന്നിടുന്നതിനിടയിലും ഖത്തറിന്‍റെ കരുതല്‍ ധനം സ്ഥിരമായി മെച്ചപ്പെടുന്നത് ശ്രദ്ധേയമാണ്


Latest Related News