Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ കോവിഡ് മുൻകരുതൽ ഊർജിതമാക്കി,രോഗം സ്ഥിരീകരിച്ച അടിയന്തര സേവനവിഭാഗങ്ങളിലെ ജീവനക്കാർക്കുള്ള ഐസൊലേഷൻ ദിവസങ്ങൾ കുറച്ചു

December 31, 2021

December 31, 2021

അൻവർ പാലേരി 

ദോഹ : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഇനിയുള്ള ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ എല്ലാ വിഭാഗങ്ങളും പൂർണസജ്ജമാക്കാനും ആവശ്യമായ ആരോഗ്യ  മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി.കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം  പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

അടിയന്തര സേവന വിഭാഗങ്ങളിലെ ജീവനക്കാർക്കുള്ള ഐസൊലേഷൻ ദിവസങ്ങൾ കുറച്ചു 

അടിയന്തര സേവനവിഭാഗങ്ങളിൽ  ജീവനക്കാരുടെ ക്ഷാമം നേരിടാതിരിക്കാൻ കോവിഡ് പോസറ്റിവ് ആകുന്ന ആഭ്യന്തര മന്ത്രാലയം(എം.ഒ.ഐ),പൊതുജനാരോഗ്യ മന്ത്രാലയം  എന്നിവയ്ക്ക് കീഴിലെ ജീവനക്കാർക്കുള്ള ഐസൊലേഷൻ കാലാവധി നേരത്തെയുള്ള പത്തു ദിവസത്തിൽ നിന്നും ഏഴ് ദിവസമായി കുറച്ചു.ഏഴ് ദിവസത്തിന്  ശേഷം രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിൽ എട്ടാമത്തെ ദിവസം ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാവുന്നതാണ്.അതേസമയം,,മറ്റുള്ളവർക്കുള്ള ഐസൊലേഷൻ പതിനാലു ദിവസമായി തന്നെ തുടരും.

നേരിട്ടുള്ള ആരോഗ്യ സേവനങ്ങൾ അമ്പത് ശതമാനം മാത്രം 

കൂടുതൽ പേർ ആശുപത്രികൾ സന്ദർശിക്കുന്നത് വഴിയുള്ള രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി അമ്പത് ശതമാനം ആരോഗ്യ സേവനങ്ങൾ ഇനി ടെലി മെഡിസിൻ സേവനമായാണ് ലഭിക്കുക.ഹസം മുബൈരിക് ജനറൽ ആശുപത്രിയിലെ സർജിക്കൽ കേസുകൾ മറ്റു സൗകര്യങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചു.

അടിയന്തര സേവന വിഭാഗങ്ങളിലെ ജീവനക്കാർക്കുള്ള കോവിഡ് പരിശോധനക്കായി പ്രത്യേകം പരിശോധനാ കേന്ദ്രം.മെഡിക്കൽ സിറ്റിയിൽ ബേത് അൽ ദിയാഫ ക്ലബ് ഹോട്ടലിന് സമീപമുള്ള ഫീമെയിൽ റിക്രിയേഷൻ ക്ലബ്ബിലാണ് ജീവനക്കാർക്കുള്ള പരിശോധനാ കേന്ദ്രം പ്രവർത്തിക്കുക.

ആംബുലൻസ് വിഭാഗത്തിന് കൂടുതൽ ജാഗ്രതാ നിർദേശംഅടിയന്തര വിഭാഗങ്ങളിലെത്തുന്ന  ആംബുലന്സുകളിലെ രോഗികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താനും സേവനങ്ങൾ വൈകാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും ജീവനക്കാർക്ക് നിർദേശം നൽകി.

മാനസിക സമ്മർദം കുറക്കാൻ ടോൾഫ്രീ നമ്പർ മാനസിക സമ്മർദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ അടിയന്തരമായി മാനസികാരോഗ്യ കേന്ദ്രത്തിലെ ടോൾഫ്രീ നമ്പറുമായി ബന്ധപ്പെടണം.വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 3 വരെ 16000 എന്ന ടോൾഫ്രീ നമ്പറിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.കൈകൾ സാനിറ്റൈസ് ചെയ്യുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ കൃത്യമായി പാലിച്ചാൽ രോഗവ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.

ഇനിയും ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർ എത്രയും വേഗം അതിനുള്ള നടപടികൾ തുടങ്ങേണ്ടതാണ്.പന്ത്രണ്ടു വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോൾ ലഭ്യമാണ്.ഭീതിയല്ല,ജാഗ്രതയാണ് വേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News