Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ആശ്വാസം, രോഗമുക്തരുടെ എണ്ണം ഇന്നും ഉയർന്നു തന്നെ

January 24, 2022

January 24, 2022

ദോഹ : രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും നാലായിരത്തിലധികം കോവിഡ് രോഗികൾ  രോഗമുക്തി നേടി. 4083 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്. ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർ കൂടെ മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 97, 74 വയസുള്ള വ്യക്തികളാണ് ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 636 ആയി. 

ഇന്ന് 2748 പേർക്കാണ് ഖത്തറിൽ കോവിഡ് ബാധയുണ്ടായത്. സമ്പർക്കത്തിലൂടെ 2297 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 451 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 90 പേരടക്കം ആകെ 444 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 32118 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.


Latest Related News