Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ആശ്വാസത്തിന്റെ ദിനം, ഖത്തറിൽ ഇന്ന് പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ

January 20, 2022

January 20, 2022

ദോഹ : ഖത്തറിൽ ഇന്ന് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. അതേസമയം, കോവിഡ് ബാധിച്ച് ഇന്നും ഒരാൾ മരണമടഞ്ഞു. 85 വയസുള്ള വ്യക്തിയാണ് ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 632 ആയി. 

ഇന്ന് 3294 പേർക്കാണ് ഖത്തറിൽ കോവിഡ് ബാധയുണ്ടായത്. സമ്പർക്കത്തിലൂടെ 2934 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 360 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 3917 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 102 പേരടക്കം ആകെ 586 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 29860 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.


Latest Related News