Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ തണുത്തു വിറക്കുന്നു, താപനില പത്ത് ഡിഗ്രി സെൽഷ്യസിൽ താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

January 02, 2022

January 02, 2022

ഫോട്ടോ : ഷാഹിർ അബുബക്കർ

ദോഹ : ഖത്തറിലെ അന്തരീക്ഷ താപനില ഇനിയും താഴ്‌ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി മുതൽ ഈ വാരാന്ത്യം വരെ വടക്കുപറഞ്ഞാറൻ ദിശയിൽ കാറ്റുവീശുമെന്നതിനാലാണ് താപനില താഴുന്നത്. ഇക്കാലയളവിലെ കുറഞ്ഞ താപനില 10-17 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 18-24 ഡിഗ്രി സെൽഷ്യസുമായിരിക്കും. തണുപ്പ് കലശലായതോടെ പനിയും ജലദോഷവും അടക്കമുള്ള രോഗങ്ങളും രാജ്യത്ത് പടർന്നുപിടിക്കുകയാണ്. 

താപനില പത്ത് ഡിഗ്രി സെൽഷ്യസിലും താഴാനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. കാറ്റിന്റെ ഭാഗമായി പൊടിക്കാറ്റ് ഉണ്ടായേക്കാമെന്നും, കാഴ്ചാപരിധി കുറഞ്ഞേക്കാമെന്നും അധികൃതർ പറഞ്ഞു. തിരമാലകൾ 10 അടി വരെ ഉയരാനും സാധ്യതയുണ്ട്. ഈ കാലയളവിൽ കടലിൽ പോവുന്നവർ അതീവജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.


Latest Related News