Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആരോഗ്യരംഗത്തെ മിന്നും പ്രകടനം, ഖത്തറിലെ നഗരങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം

February 13, 2022

February 13, 2022

ദോഹ : ഖത്തറിലെ അൽ റയ്യാൻ, ദോഹ എന്നീ മുനിസിപ്പാലിറ്റികൾക്ക് ലോകാരോഗ്യ സംഘടനയുടെ "ഹെൽത്തി സിറ്റി" പുരസ്‌കാരം. ഖത്തർ ഫൗണ്ടേഷന്റെ എഡ്യൂക്കേഷൻ സിറ്റിയെ "ഹെൽത്തി എഡ്യൂക്കേഷൻ സിറ്റിയായും തിരഞ്ഞെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനി പങ്കെടുത്ത ചടങ്ങിൽ വെച്ച് പുരസ്‌കാരം കൈമാറി.

ആരോഗ്യമന്ത്രി ഹനൻ മുഹമ്മദ് അൽ കുവാരി, ഖത്തർ ഫൗണ്ടേഷന്റെ സി.ഇ.ഒയും വൈസ് ചെയർപേഴ്‌സണുമായ ഷെയ്‌ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനി, മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ബിൻ തുർക്കി  തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി. കോവിഡ് മഹാമാരിയെ മികവോടെ നേരിട്ടത് അടക്കം പരിഗണിച്ചാണ് ഈ നഗരങ്ങൾക്ക് അവാർഡുകൾ ലഭിച്ചത്. ദേശീയ വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗമായി കൂടുതൽ പരിഷ്കരണങ്ങൾ ആരോഗ്യ രംഗത്ത് വരുത്തുമെന്ന് ആരോഗ്യമന്ത്രി അൽ കുവാരി അറിയിച്ചു. ഖത്തറിലെ എട്ട് മുനിസിപ്പാലിറ്റികളെയും "ഹെൽത്തി സിറ്റി" അവാർഡ് സ്വന്തമാക്കാനുള്ള പ്രാപ്തിയിലേക്ക് എത്തിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.


Latest Related News