Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൗഹൃദമത്സരം, അസർബൈജാനുമായി സമനില പാലിച്ച് ഖത്തർ

November 15, 2021

November 15, 2021

ലോകകപ്പിന്റെ മുന്നോടിയായി സന്നാഹമത്സരത്തിനിറങ്ങിയ ഖത്തറിന് സമനില. അസർബൈജാനെ അവരുടെ തട്ടകത്തിൽ നേരിടാൻ ഇറങ്ങിയ ഖത്തർ രണ്ട് ഗോളുകൾ എതിരാളികളുടെ വലയിൽ നിക്ഷേപിക്കുകയും, രണ്ടെണ്ണം സ്വീകരിക്കുകയും ചെയ്തു. ഒരുവേള തോൽവി മുന്നിൽ കണ്ട ടീം അൽമൊയീസ് അലിയുടെ ഗോളിലൂടെയാണ് സമനില പിടിച്ചെടുത്തത്. 

ഇരുപത്തിമൂന്നാം മിനിറ്റിൽ അൽമൊയീസ് അലിയുടെ ഗോളിലൂടെ ഖത്തറാണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ, പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മഹ്മുദോവ് അസർബൈജാനെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്ക് പിന്നാലെ മഹ്മുദോവിന്റെ രണ്ടാം ഗോളിലൂടെ അസർബൈജാൻ ലീഡെടുക്കുകയും ചെയ്തു. കളി അവസാനിക്കാൻ പതിമൂന്ന് മിനിറ്റുകൾ ശേഷിക്കെ അൽമൊയീസ് അലി രണ്ടാംവട്ടവും വലകുലുക്കിയതോടെ ഖത്തറിന് സമനില ലഭിക്കുകയായിരുന്നു. മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, രണ്ട് ഗോളുകൾ നേടാൻ കഴിഞ്ഞത് ഖത്തറിന് ആത്മവിശ്വാസമേകും. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ടീം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി മറുപടിയില്ലാതെ പതിനൊന്ന് ഗോളുകൾ വഴങ്ങിയിരുന്നു.


Latest Related News