Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വാക്സിൻ ലഭിക്കാൻ എളുപ്പം,നര്‍ആകം ആപ്പ് വഴി എങ്ങനെ വാക്സിൻ ബുക്ക് ചെയ്യാം?

June 28, 2021

June 28, 2021

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ബുക്ക് ചെയ്യാന്‍ ഇനി നര്‍ആകം ആപ്പ്. മൊബൈലില്‍ നിന്നും വാക്സിൻ ബുക്ക് ചെയ്യാൻ സൗകര്യം ലഭ്യാക്കുന്ന സംവിധാനമാണ് നിലവില്‍ വന്നത്. അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുന്നതിന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ  മൊബൈല്‍ ആപ്പാണ് ഒരുങ്ങിയിരിക്കുന്നത്. ഖത്തറിലെ പി.എച്ച്‌സി.സിയുടെ ദ്വിഭാഷാ ആപ്പിലാണ് വാക്സിൻ ബുക്ക് ചെയ്യാൻ  സൗകര്യമുള്ളത്. രാജ്യത്തെ 27 പിഎച്ച്‌സിസികളില്‍ നിന്നും ആരോഗ്യ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഇതോടെ ലഭ്യമാവും. ഐ ഫോണ്‍, ആന്‍ട്രോയിഡ് ഫോണുകളില്‍ ആപ്പ് ലഭ്യമാണ്.
 
പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ സേവനം ലഭിക്കാന്‍ യോഗ്യതയുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗകര്യം ഉപയോഗിക്കാം. ഖത്തര്‍ ഐ ഡി കാലാവധി കഴിഞ്ഞവര്‍ക്ക്  സേവനം ലഭ്യമാകില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്താണ് ഉപയോഗിക്കേണ്ടത്.  ഒടിപി സഹിതമാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. മൂന്നു ദിവസങ്ങളും സമയവും തിരഞ്ഞെടുക്കാന്‍ കഴിയും. നിലവില്‍ ഖത്തറില്‍ 30 വയസും അതിനു മുകളിലുള്ളവര്‍ക്കും 12 നും 18 നും ഇടയിലുള്ള കുട്ടികള്‍ക്കും വാക്‌സിനെടുക്കാനുള്ള സൗകര്യങ്ങളുണ്ട്.

ചെയ്യേണ്ടത് ഇങ്ങനെ :

 

  • ആപ് ഡൗൺലോഡ് ചെയ്യാൻ ഇനി പറയുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക-

 

 

  • ഭാഷ തെരഞ്ഞെടുത്ത ശേഷം  ‘Request COVID-19 vaccine’ എന്ന ഓപ്‌ഷനാണ് തെരഞ്ഞെടുക്കേണ്ടത്.

 

  • ക്യൂ.ഐ.ഡി നമ്പർ നൽകിയാൽ ഒ.ടി.പി നമ്പർ എസ്.എം.എസ് ആയി ലഭിക്കും.ഈ നമ്പർ എന്റർ ചെയ്യുക.

 

  • അപേക്ഷാ ഫോറത്തിൽ ആരോഗ്യനില സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുക.

 

  • നിങ്ങൾക്കായി നിശ്ചയിച്ച വാക്സിനേഷൻ കേന്ദ്രം സ്വമേധയാ കാണിക്കും.
  • ശേഷം നിങ്ങൾക്ക് അനുയോജ്യമായ മൂന്ന് തിയ്യതികളും സമയവും നൽകാം.
  • നിങ്ങൾക്കുള്ള പ്രാഥമികാരോഗ്യ കേന്ദ്രവും സമയവും മൊബൈലിൽ എസ്.എം.എസ് ആയി ലഭിക്കും.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News