Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കൂടുതൽ ഇളവുകൾ, ഖത്തറിലെ സ്കൂളുകളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി മാസ്ക് നിർബന്ധമല്ല

March 17, 2022

March 17, 2022

ദോഹ : രാജ്യത്തെ സ്കൂളുകളിലും കിന്റർ ഗാർഡനുകളിലും, പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമല്ലെന്ന് ഖത്തർ പൊതുവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ യാണ് നടപടി. പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ഈ ഇളവ് ബാധകമാണ്. 


അതേസമയം, മാസ്ക് ധരിച്ചെത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് തുടർന്നും മാസ്ക് ധരിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മാർച്ച്‌ 20 ഞായറാഴ്ച മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരിക. എന്നാൽ, വാക്സിൻ എടുക്കാത്ത കുട്ടികളും, കഴിഞ്ഞ ഒരു വർഷത്തിനിടെ കോവിഡ് വന്ന് ഭേദമാവാത്ത കുട്ടികളും ആഴ്ച്ച തോറും ആന്റിജൻ പരിശോധന നടത്തണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷ ഉറപ്പുവരുത്താൻ മന്ത്രാലയം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.


Latest Related News