Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഉപരോധത്തിന് ശേഷം ഇതാദ്യം,ഖത്തർ അമീർ ഇന്ന് ഈജിപ്ത് സന്ദർശിക്കുന്നു

June 24, 2022

June 24, 2022

ദോഹ : ഖത്തറിനും ഈജിപ്തിനുമിടയിൽ വർഷങ്ങളായി തുടരുന്ന അഭിപ്രായഭിന്നതകൾക്ക് വിരാമം കുറിച്ച് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് ഈജിപ്‌ത്‌ സന്ദർശിക്കുന്നു.രണ്ടര വർഷം നീണ്ടുനിന്ന ഉപരോധം അവസാനിച്ച ശേഷം ഇതാദ്യമായാണ് ഖത്തർ അമീർ കെയ്‌റോ സന്ദർശിക്കുന്നത്.റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ശനിയാഴ്ച കെയ്റോയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി ഖത്തർ അമീർ  ഔപചാരിക കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.2015ലാണ് ശെയ്ഖ് തമീം അവസാനമായി ഈജിപ്ത് സന്ദർശിച്ചത്.

അതേസമയം,കഴിഞ്ഞ വർഷം ഇറാഖിൽ നടന്ന ഉച്ചകോടിയിൽ വെച്ച് ഖത്തർ അമീർ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസിയെ  കണ്ടിരുന്നു.

ഈയിടെ കെയ്‌റോ സന്ദർശിച്ച  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഈജിപ്തും സൗദി അറേബ്യയ്‌ക്കുമിടയിൽ 7.7 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഖത്തർ അമീറും ഈജിപ്ത് സന്ദർശിക്കുന്നത്.

2017 ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ചില അയൽരാജ്യങ്ങൾക്കൊപ്പം ഈജിപ്തും ഖത്തറിന് വിലക്കേർപ്പെടുത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News