Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൗഹൃദം ഊട്ടിയുറപ്പിച്ച് ഖത്തർ അമീറും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

May 11, 2021

May 11, 2021

ജിദ്ദ: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ ചര്‍ച്ച നടത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച്‌ തിങ്കളാഴ്ച രാത്രിയാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്. ജിദ്ദ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ അമീറിനെയും സംഘത്തെയും കിരീടാവകാശി സ്വീകരിച്ചു. സല്‍മാന്‍ രാജാവിന്റെ അഭിവാദ്യങ്ങള്‍ കിരീടാവകാശി ഖത്തര്‍ അമീറിനെ അറിയിച്ചു. സൗദി അറേബ്യ വീണ്ടും സന്ദര്‍ശിക്കാനായതിലും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താനായതിലുമുള്ള സന്തോഷം ഖത്തര്‍ അമീര്‍ പ്രകടിപ്പിച്ചു. സല്‍മാന്‍ രാജാവിനു അഭിവാദ്യം നേരുകയും ചെയ്തു.

ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ വെച്ച്‌ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം, അവ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും വിലയിരുത്തി. സ്റ്റേറ്റ് മന്ത്രി അമീര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, പ്രതിരോധ സഹമന്ത്രി അമീര്‍ ഖാലിദ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷ ഉപദേശകനുമായ ഡോ. മുസാഇദ് ബിന്‍ മുഹമദ് അല്‍അയ്ബാന്‍, പൊതു നിക്ഷേപ ഫണ്ട് ഗവര്‍ണര്‍ യാസിര്‍ ബിന്‍ ഉസ്മാന്‍ അല്‍റുമയാന്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു.

ഖത്തറിന്റെ ഭാഗത്ത് നിന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി, ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി, ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി, അമീരി ദീവാന്‍ മേധാവി ശൈഖ് സഊദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി, വാണിജ്യ വ്യവസായ മന്ത്രിയും ആക്ടിങ് ധനമന്ത്രിയുമായ അലി ബിന്‍ അഹ്മദ് അല്‍കവാരി എന്നിവരും ചര്‍ച്ച വേളയില്‍ സന്നിഹിതരായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News