Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇരുപത്തിയഞ്ചാം വാർഷികം, പഴയകാല വിമാനഡിസൈൻ വീണ്ടുമവതരിപ്പിച്ച് ഖത്തർ എയർവേയ്‌സ്

February 22, 2022

February 22, 2022

ദോഹ : 1997 ൽ വിരലിലെണ്ണാവുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചെറിയ രീതിയിൽ സർവീസ് ആരംഭിച്ച 'ഖത്തർ എയർവേയ്‌സ്', ലോകത്തെ മുൻനിര വിമാനക്കമ്പനികളിൽ ഒന്നായി മാറിക്കഴിഞ്ഞു. കമ്പനി അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, പ്രാരംഭകാലത്തിന്റെ ഓർമകളുണർത്തുന്ന പഴയകാല ഡിസൈൻ വിമാനങ്ങളിൽ വീണ്ടും ഇടംപിടിക്കുകയാണ്. ബോയിങ് 777-300 വിമാനത്തിലാണ് കമ്പനി പഴയ ഡിസൈൻ വീണ്ടും ആലേഖനം ചെയ്തത്. 


ഹമദ് രാജ്യാന്തര വിമാനത്തിൽ നിന്നും പാരീസിലെ ചാൾസ് ഡി ഗ്വാല്ലെ വിമാനത്താവളത്തിലേക്കാണ് ഈ വിമാനം ആദ്യ പറക്കൽ നടത്തിയത്. ഈ വർഷത്തിൽ മറ്റ് പല വിമാനത്താവളങ്ങളിലേക്കും പഴയ ഡിസൈനിലുള്ള വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 25 വർഷങ്ങൾ എന്നത് വലിയൊരു കാലയളവാണെന്നും, ലോകത്തെങ്ങുമുള്ള സഞ്ചാരികൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബക്കർ പ്രതികരിച്ചു. കമ്പനിയുടെ ആദ്യ നാളുകളിൽ യാത്ര ചെയ്തിരുന്നവർക്ക് ഈ ഡിസൈൻ മറക്കാൻ കഴിയാത്ത ഒന്നാണെന്നും ബക്കർ കൂട്ടിച്ചേർത്തു. ഈ വർഷമവസാനം ഖത്തർ വേദിയാവുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ സമയത്ത് കൂടുതൽ സർപ്രൈസുകൾ കമ്പനിയിൽ നിന്ന് പ്രതീക്ഷിക്കാമെന്ന സൂചനയും ബക്കർ നൽകി.


Latest Related News