Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

March 16, 2023

March 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിലവിലെ താപനില 22 ഡിഗ്രി സെല്‍ഷ്യസിനും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. നേരിയ മഴയ്ക്കും ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ദിശയിലായിരിക്കും കാറ്റ് വീശുക. 6 മുതല്‍ 16 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശും. 3 മുതല്‍ 7 അടി വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നാളെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. താപനില 19-നും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. വടക്കുപടിഞ്ഞാറ് ദിശയില്‍ 10 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റ് വീശും.

മേഘാവൃതമായ അന്തരീക്ഷമായിരിക്കും ശനിയാഴ്ചയിലേതെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ്. 18-നും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. വടക്കുപടിഞ്ഞാറ് ദിശയില്‍ 8 മുതല്‍ 18 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റ് വീശുക. 10 അടി ഉയരത്തില്‍ വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News