Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രീമിയർ ലീഗ് , ചലഞ്ചസ് കാസറഗോഡ് ജേതാക്കളായി

June 19, 2023

June 19, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി  സംഘടിപ്പിച്ച കെ .എം .പി . എൽ ഫുട്ബോൾ ടൂർണമെന്റിൽ  ചലഞ്ചസ് കാസറഗോഡ് ജേതാക്കളായി.ദോഹ ഷെർബോൺ ബ്രിട്ടീഷ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന  ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടാതെവന്നപ്പോൾ  പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ്  ചലഞ്ചേസ് കാസർകോട്  വിജയമുറപ്പിച്ചത്.


ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ, ജനറൽ സെക്രട്ടറി ഷെഫീഖ് ചെങ്കള എന്നിവർ ചേർന്ന് ചാമ്പ്യൻസ് ട്രോഫി  വിതരണം ചെയ്തു.റണ്ണേഴ്‌സ് അപ്പ് ട്രോഫി ഹാരിസ് ചൂരി, നുഹ്മാൻ അബ്ദുല്ല എന്നിവർ ചേർന്ന് സമ്മാനിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി തൻസീർ കമ്പാറിനെയും ഗോൾ കീപ്പറായി ഷമീമിനെയും
ഡിഫൻഡറായി നഖീറിനെയും തെരഞ്ഞെടുത്തു. കെഎംസിസി ഖത്തർ കാസർകോട് ജില്ലാ വൈസ് പ്രെസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട അലി ചേറൂരിനെയും ,ഹാരിസ് ചൂരി, നുഹ്മാൻ അബ്ദുല്ല, ജാഫർ പള്ളം, ഷെഹ്‌സാദ് ചെങ്കളം എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.കാസർകോട് മണ്ഡലം ഭാരവാഹികളായ ജാഫർ കല്ലങ്കടി,ഹമീദ് അറന്തോട്,ബഷീർ ബംബ്രാണ,സലിം പള്ളം,ശാക്കിർ കാപ്പി,അഷ്റഫ് കുളത്തുങ്കര,ഹനീഫ് പട്ല,ആസിഫ് ആദൂർ, റഷീദ് ചെർക്കള പഞ്ചായത്ത് ,മുൻസിപ്പൽ ഭാരവാഹികളായ   അൻവർ കടവത്ത്,, അബ്ദുൽ റഹിമാൻ എരിയാൽ , സാബിത് തുരുത്തി,ഷെരീഫ് , നൗഷാദ് പൈക ,മഹമൂദ് , അസ്‌കർ , റിയാസ് മാന്യ,ബഷീർ ചെർക്കള,യൂസഫ് മാർപാനടുക്ക,സാദിഖ് കെ സി,മാക് അടൂർ, മൻസൂർ കെ സി,നിസ്താർ പട്ടേൽ ,റഹീം ബാരികൻസ്,മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News