Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കോവിഡ് കാലത്തെ മികച്ച പ്രവർത്തനം,കെ.എം.സി.സി ഉൾപെടെയുള്ള പ്രവാസി സംഘടനകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ആദരം

November 16, 2021

November 16, 2021

ഖത്തർ : മികച്ച സാമൂഹ്യ സംഘടനകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മനുഷ്യാവകാശ വകുപ്പ് നൽകുന്ന പുരസ്‌കാരത്തിന് ഖത്തർ കെ.എം.സി.സി ഉൾപെടെയുള്ള വിവിധ സംഘനകൾ അർഹമായി. കോവിഡ് മഹാമാരി ദുരിതം വിതച്ച നാളുകളിൽ പ്രവാസികൾക്ക് നൽകിയ സഹായങ്ങളും പിന്തുണയും പരിഗണിച്ചാണ് പുരസ്‌കാരം.ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ FINQ,ഇന്ത്യൻ എംബസിയുടെ അപെക്സ് ഘടകങ്ങളായ ഐസിസി,ഐസിബിഎഫ് എന്നിവയാണ് അംഗീകാരത്തിന് അർഹമായ മറ്റ് സംഘടനകൾ.

ഖത്തർ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെയും അന്താരാഷ്‌ട്ര സഹിഷ്ണുതാ ദിനാചരണത്തിന്റെയും ഭാഗമായി അറബ്, അറബ് ഇതര സമൂഹങ്ങളിലെയും പ്രമുഖരെ ആദരിക്കുന്ന ചടങ്ങിൽ കേണൽ സാലിം സാദ് അൽ ദോസരി (അസി. ഡയറക്ടർ, ഹ്യുമൻ റൈറ്റ്സ്) സംഘടനാ പ്രതിനിധികൾക്ക് ആദരം കൈമാറി.മനുഷ്യാവകാശ വകുപ്പ് പ്രതിനിധി അബ്ദുല്ല മഹ്ദി അൽ യാമി, ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷൻ ഓഫീസർ ഫൈസൽ ഹുദവി,ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ഇന്ത്യൻ ബെനവലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ്മാൻ ഉൾപെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 

 


Latest Related News