Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ എംബസി അപ്പക്സ്ബോഡി സാരഥികളെ കെ.എം.സി.സി. ആദരിച്ചു

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ : ഇന്ത്യൻ എംബസിയുടെ അപ്പക്സ്ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരഥികളെ കെ.എം.സി.സി.ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മറ്റി ആദരിച്ചു. ഇഫ്താർ സംഗമത്തോടനുബന്ധിച്ചായിരുന്നു പരിപാടി.

ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്മാനെ മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് ഇ.എ.നാസറും ഐ.സി.ബി.എഫ്. അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം.ബഷീറിനെ ജില്ലാ കെ.എം.സി.സി. സെക്രട്ടരി ഒ.പി. സാലിഹും ഐ.സി.സി. മാനേജിംഗ് കമ്മറ്റി മെമ്പർ അഡ്വ. എം.ജാഫർഖാനെ മണ്ഡലം കെ.എം.സി.സി. ജനറൽ സെക്രട്ടരി ടി.പി.അബ്ബാസും ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മറ്റി അംഗം അബ്ദുറഊഫ് കൊണ്ടോട്ടിയെ ജില്ലാ കെ.എം.സി.സി. ജനറൽ സെക്രട്ടരി അതീഖുറഹ്മാനും ഷാൾ അണിയിച്ചു.

സംസ്ഥാന കെ.എം.സി.സിയുടെ മയ്യിത്ത് പരിപാലന സംഘമായ അൽഇഹ്സാൻ കമ്മറ്റിയുടെ ചെയർമാൻ മഹബൂബ് നാലകത്ത്, ജനറൽ കൺവീനർ ഖാലിദ് നാദാപുരം, കൺവീനർമാരായ ടി.പി.അബ്ബാസ്, മൻസൂർ എലത്തൂർ, നിസാർ ചാത്തോത്ത്, ഇസ്മായിൽ, മുയീസ് മുയിപ്പോത്ത്, റാഫി പുറക്കാട് എന്നിവരെ യഥാക്രമം കെ.എം.സി.സി.പ്രസിഡണ്ട് എസ്.എ.എം.ബഷീർ,  സെക്രട്ടരി റയീസ് വയനാട്, ഐ.എസ്.സി. പ്രസിഡണ്ട് ഇ.പി.അബ്ദുറഹ്മാൻ, ഡോ.അബ്ദുസ്സമദ്, അബദുറഊഫ് കൊണ്ടാട്ടി, ടി.ടി.കുഞ്ഞമ്മദ്, ഷബീർ കുറ്റ്യാടി, അനീസ് കലങ്ങോട്ട് എന്നിവർ ആദരിച്ചു. മണ്ഡലം ട്രഷറർ ഫൈസൽ വാഫി, സീനിയർ വൈസ് പ്രസിഡണ്ട് പി.എം.മുജീബുറഹ്മാൻ സംസാരിച്ചു.

പ്രസിഡണ്ട് ഇ.എ.നാസർ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.ടി.യാസർ അഹമ്മദ് നന്ദിയും പറഞ്ഞു.

അബുദുൽഖാദർ മടത്തിൽ, സിറാജ് പൂളപ്പൊയിൽ, ആസിഫ് കല്ലുരുട്ടി, ഷമീർ വള്ളിയാട്, നവാസ് പുത്തലത്ത്, പി.എം.സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News