Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഫിനാൻഷ്യൽ ഹൗസ് ഫുട്ബോൾ ടൂർണമെന്റ് - സിറ്റി എക്സ്ചേഞ്ച് എഫ്.സി സെമി ഫൈനലിൽ

June 04, 2023

June 04, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ : ഖത്തറിലെ വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടി ഖത്തർ സെൻട്രൽ ബാങ്കിന്റെ ആതിഥേയത്വത്തിൽ അസ്പയർ -ഖത്തർ ഫുട്ബോൾ അസോസിയേഷൻ സംയുകതമായി നടത്തുന്ന  ഫുട്ബോൾ ടൂർണമെന്റിന്റെ ലീഗ്,ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നലെ ആവേശോജ്വലമായ സമാപനം.ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ടൂർണമെന്റിൽ ഖത്തറിലെ വിവിധ ബാങ്കുകൾ,എക്സ്ചേഞ്ചുകൾ ,ഇൻഷുറൻസ് കമ്പനികൾ എന്നിവരടങ്ങിയ പതിനെട്ടോളം വമ്പൻ ടീമുകൾ ഏറ്റുമുട്ടിയ മത്സരങ്ങളിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി സെമി ഫൈനലിൽ കടന്നു.ഖത്തർ സെൻട്രൽ ബാങ്ക്,നാഷണൽ എക്സ്ചേഞ്ച് ,QIB  എന്നിവരാണ് യോഗ്യത നേടിയ മറ്റു ടീമുകൾ .

ക്വാർട്ടറിൽ ടൂർണമെന്റിലെ കരുത്തരായ  ഖത്തർ നാഷണൽ ബാങ്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അടിയറവു പറയിച്ചാണ് സെമിയിലേക്കുള്ള പ്രവേശനം സിറ്റി എക്സ്ചേഞ്ച് ഉറപ്പിച്ചത്.സെമിയിൽ ഖത്തർ സെൻട്രൽ ബാങ്ക് ആണ് സിറ്റിയുടെ എതിരാളികൾ .എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരം ഫൈനലിന് മുമ്പുള്ള നിർണായക പോരാട്ടമാവും.

രണ്ടാമത് സെമിയിൽ നാഷണൽ എക്സ്ചേഞ്ച് QIB യെ നേരിടും.ജൂൺ അഞ്ചിന്(തിങ്കൾ) വൈകുന്നേരം ആറു മണിക്ക് ആസ്പയർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുക.രണ്ടു ലക്ഷത്തോളം ഖത്തർ റിയാലാണ് സമ്മാനത്തുകയായി ടീമുകൾക്ക് ലഭിക്കുക.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News