Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ കമ്യൂണിറ്റി ലോകകപ്പ്, ഇന്ത്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു

October 14, 2021

October 14, 2021

ദോഹ :ഖത്തർ കമ്മ്യൂണിറ്റി ലോകകപ്പിൽ ഇന്ത്യ പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. ജപ്പാനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ആധികാരികമായി  തോൽപിച്ചാണ് സിറ്റി എക്സ്ചേഞ്ചിന്റെയും ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെയും കീഴിൽ അണിനിരന്ന ഇന്ത്യ അവസാനപതിനാറിൽ സ്ഥാനം പിടിച്ചത്. റിയ മണി ട്രാൻസ്ഫർ ആണ് ടീമിന്റെ മറ്റൊരു സ്പോൺസർ. നാല്പത്തിയെട്ടോളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് ടീമുകളെയും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ തോല്പിച്ചിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളിലും വിജയിച്ച ഇന്ത്യ 9 പോയിന്റോടെയാണ് പ്രീക്വാർട്ടറിൽ കടന്നത്. ഒക്ടോബർ 17 ന് നടക്കുന്ന പ്രീക്വാർട്ടറിൽ ഖത്തർ ബി ടീമാണ് ഇന്ത്യയുടെ എതിരാളികൾ. ഖത്തറിലെ വിവിധ രാജ്യക്കാർക്കിടയിൽ ഫുട്‍ബോൾ ആവേശം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ലോകകപ്പിന് മുന്നോടിയായി കമ്മ്യൂണിറ്റി ലോകകപ്പ് നടത്തുന്നത്.

സിറ്റി എക്സ്ചേഞ്ചിലെ ഇന്നത്തെ വിനിമയ നിരക്ക് ഒരു ഖത്തർ റിയാലിന്  20 രൂപ 50  പൈസ..മൊബൈൽ ആപ് 20.55 പൈസ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News