Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കോവിഡിന് ശേഷം ലോകത്തെ ഒരുമിപ്പിക്കുന്ന സുപ്രധാന സംഭവമായിരിക്കും ലോകകപ്പെന്ന് ഖത്തർ അമീർ

April 02, 2022

April 02, 2022

ദോഹ: രണ്ട് വർഷം ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ ഒന്നിപ്പിക്കുന്ന ആദ്യത്തെ സുപ്രധാന സംഭവമായിരിക്കും ഖത്തറിൽ നടക്കുന്ന ലോക കപ്പെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. വെള്ളിയാഴ്ച രാത്രി ദോഹ എക്സിബിഷൻ സെന്ററിൽ നടന്ന ഫിഫ ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങിൽ അതിഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമീർ.എല്ലാവരെയും ലോക കപ്പിലേക്കു സ്വാഗതം ചെയ്യുന്നതായും അമീർ പറഞ്ഞു.

"ഞങ്ങൾ വാഗ്ദാനം നൽകിയ പോലെ ഇതുവരെ കണ്ടിട്ടില്ലാത്തവിധം മഹത്തരമായ ഒരു ലോക കപ്പ് ഞങ്ങൾ സംഘടിപ്പിക്കും. ഇക്കാര്യത്തിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു," അമീർ പറഞ്ഞു.

ഒരു ഫുട്ബാൾ ആരാധകനെന്ന നിലയിൽ നിങ്ങളെപ്പോലെ ഞാനും ഈ ടൂർണമെന്റിന് വേണ്ടി കാത്തിരിക്കുന്നു. ഒരു കളി എന്നതിലുപരി ജനങ്ങളെ ഒന്നിപ്പിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ഉന്നത ലക്ഷ്യങ്ങളും ഇത്തരം സംഭവങ്ങളിലൂടെ നിറവേറ്റപ്പെടുന്നതായും ഖത്തർ അമീർ പറഞ്ഞു.യോഗ്യത നേടിയ എല്ലാ ടീമുകൾക്കും വിജയാശംസകൾ നേരുന്നു, അമീർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News