Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ത്യക്ക് ഏതുതരത്തിലുള്ള സഹായവും എത്തിക്കാൻ തയ്യാറെന്ന് ഖത്തർ അമീർ,നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു 

April 27, 2021

April 27, 2021

ദോഹ : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ആവശ്യമുള്ള ഏതുതരത്തിലുള്ള സഹായങ്ങളും എത്തിക്കാൻ ഖത്തർ സന്നദ്ധമാണെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

"ഖത്തർ അമീറുമായി ഇന്ന് സൗഹൃദ സംഭാഷണം നടത്തി.കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും സഹായം വാഗ്ദാനം നൽകിയതിനും ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഖത്തറിലുള്ള ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിനും ഞാൻ നന്ദി രേഖപ്പെടുത്തി," നരേന്ദ്ര മോദി ട്വറ്ററിൽ കുറിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അമീർ അനുശോചനം അറിയിച്ചു. രോഗബാധിതർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.ക്രയോജനിക് ടാങ്ക് അയച്ചാൽ ഓക്‌സിജൻ എത്തിക്കാൻ തയ്യാറാണ് എന്ന്  ഖത്തർ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനിയായ ഗസാൽ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ട്വീറ്റിന് താഴെ മോദിക്കെതിരെ ശക്തമായ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News