Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അമീര്‍-ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച : ഗള്‍ഫ് സംഘര്‍ഷം ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമം നടത്തും

September 21, 2019

September 21, 2019

ലണ്ടന്‍: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ വിദേശ പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി. ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ കാര്യാലയത്തിലാണു കൂടിക്കാഴ്ച നടന്നത്. നയതന്ത്ര-വ്യാപാര-പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ഇരുനേതാക്കളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇതിനു പുറമെ പശ്ചിമേഷ്യന്‍ സംഘര്‍ഷം കുറയ്ക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നു പറഞ്ഞായിരുന്നു ബോറിസ് ജോണ്‍സന്‍ അമീറിനെ സ്വീകരിച്ചത്. താന്‍ ലണ്ടന്‍ മേയര്‍ ആയിരുന്ന കാലത്തു തന്നെ സിറ്റി ഹാളില്‍ വച്ച് അമീറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ജോണ്‍സന്‍ സൂചിപ്പിച്ചു. വിവിധ മേഖലകളില്‍ ഖത്തറും ബ്രിട്ടനും തമ്മിലുള്ള സഹകരണവും സൗഹൃദവും ശക്തമായി തുടരുന്നതില്‍ ഇരുനേതാക്കളും സന്തുഷ്ടി രേഖപ്പെടുത്തി. 2022 ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് ബ്രിട്ടീഷ് പ്രധാനമന്ത്രി എല്ലാ ആശംസകളും അറിയിച്ചു.

പശ്ചിമേഷ്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഇരു നേതാക്കളും പറഞ്ഞു. ഗള്‍ഫ് ഐക്യം, ഖത്തറിന്റെ ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് ജോണ്‍സന്‍ അറിയിച്ചു. യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്ന കാര്യം ചര്‍ച്ച ചെയ്ത ഇരുനേതാക്കളും സൗദി അരാംകോ ആക്രമണത്തെ അപലപിച്ചു.

ജോണ്‍സണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഖത്തര്‍ പ്രതിനിധി സംഘത്തോടൊപ്പം അമീര്‍ ന്യൂയോര്‍ക്കിലെത്തി. യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന 74-ാമത് പൊതുസഭാ സമ്മേളനത്തെ അമീര്‍ അഭിസംബോധന ചെയ്യും.


Latest Related News