Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ എയർവെയ്‌സ് പിരിച്ചുവിട്ട ജീവനക്കാരെ തിരികെവിളിക്കുന്നു,എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കില്ലെന്ന് അക്ബർ അൽ ബേക്കർ 

May 31, 2021

May 31, 2021

ദോഹ : ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടികൾ തുടങ്ങിയതായി ഖത്തർ എയർവെയ്‌സ് സി.ഇ.ഓ അക്ബർ അൽ ബേക്കർ  പറഞ്ഞു.കോവിഡ് കാരണം പ്രതിസന്ധിയിലായ ഏവിയേഷൻ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും ക്യാബിൻ ജീവനക്കാരെയും വീണ്ടും നിയമിക്കാൻ തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.സിമ്പിൾ ഫ്ലയിങ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് ഏവിയേഷൻ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന്  പല ജീവനക്കാരെയും പിരിച്ചുവിടേണ്ടി വന്നുവെന്നും  വളരെ ദു:ഖത്തോടെയാണ് കമ്പനി ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

' പ്രതിസന്ധി തരണം ചെയ്‌താൽ എല്ലാവരെയും തിരികെവിളിക്കുമെന്ന് അന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു. ഇപ്പോൾ അതിന് സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്' - അദ്ദേഹം പറഞ്ഞു.

അതേസമയം, എല്ലാ ഡിപ്പാർട്മെന്റുകളിലേക്കും നിയമനം നടക്കുന്നില്ലെന്നും  അത്യാവശ്യമല്ലാത്ത ചില വിഭാഗങ്ങളിൽ ഇനി നിയമനം നടക്കാൻ സാധ്യതയില്ലെന്നും  അൽ ബേക്കർ കൂട്ടിച്ചേർത്തു.


Latest Related News