Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വിമാനങ്ങള്‍ അണുവിമുക്തമാക്കാന്‍ നൂതനമായ അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ് 

April 19, 2021

April 19, 2021

ദോഹ: വിമാനങ്ങളുടെ ഉള്‍ഭാഗം അണുവിമുക്തമാക്കാന്‍ നൂതനമായ അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് വിമാനങ്ങള്‍ അണുവിമുക്തമാക്കുന്ന ആദ്യ വിമാന കമ്പനി എന്ന നേട്ടവും ഇതോടെ ഖത്തര്‍ എയര്‍വെയ്‌സ് സ്വന്തമാക്കി. ഹണിവെല്‍ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ അള്‍ട്രാവയലറ്റ് ക്യാബിന്‍ സിസ്റ്റം വെര്‍ഷന്‍ 2.0 ആണ് ഖത്തര്‍ എയര്‍വെയ്‌സ് ഉപയോഗിക്കുന്നത്. 

ഖത്തര്‍ ഏവിയേഷന്‍ സര്‍വ്വീസസ് (ക്യു.എ.എസ്) ആണ് ഹണിവെല്‍ അള്‍ട്രാവയലറ്റ് ക്യാബിന്‍ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ ഉടമസ്ഥര്‍. മുന്‍പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വഴക്കമുള്ളതും വിശ്വാസ്യതയുള്ളതും ഉപയോഗിക്കാന്‍ സൗകര്യപ്രദമായതുമാണ്. കൂടാതെ അണുവിമുക്തമാക്കാനുള്ള സമയവും പുതിയപതിപ്പില്‍ കുറവാണ്. 

കോക്ക്പിറ്റ്, വിമാനത്തിനുള്ളിലെ മറ്റ് ചെറിയ ഇടങ്ങള്‍ എന്നിവ അണുവിമുക്തമാക്കാനുള്ള ദണ്ഡ് പോലെയുള്ള സംവിധാനവും ഇതില്‍ ഉണ്ട്. അള്‍ട്രാവയലറ്റ് പ്രകാശം ശരിയായ രീതിയില്‍ പ്രയോഗിക്കുമ്പോള്‍ വിവിധ തരം വൈറസുകളും ബാക്റ്റീരിയകളും നശിപ്പിക്കപ്പെടുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News