Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ജീവനക്കാർക്ക് കോവിഡ്, ഖത്തറിലെ ഫിലിപ്പൈൻസ് എംബസി താൽകാലികമായി അടച്ചു

January 05, 2022

January 05, 2022

ദോഹ : ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിനാൽ ഖത്തറിലെ ഫിലിപ്പൈൻസ് എംബസി താൽകാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാരിലൂടെ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനാണ് നടപടി. ജനുവരി ഒൻപത് വരെ എംബസി തുറന്ന് പ്രവർത്തിക്കില്ലെന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്.

 ഫിലിപ്പൈൻസ് അംബാസിഡർ അലൻ ടിംബയാനാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗമുള്ളവർ 14 ദിവസം കൊറന്റൈനിൽ കഴിയുമെന്നും ജനുവരി എട്ടിന് ഇവർക്ക് വീണ്ടും ടെസ്റ്റ്‌ നടത്തുമെന്നും അംബാസിഡർ അറിയിച്ചു. എംബസി പ്രവർത്തിക്കാത്ത ദിവസങ്ങളിൽ എംബസിയുടെ നമ്പറുകളിൽ സേവനങ്ങൾ ലഭ്യമാണ്. 


Latest Related News