Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ എയർവേയ്സ് വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമം, യാത്രക്കിടെ വാതിൽ തുറക്കാൻ ശ്രമം : വീഡിയോ

February 21, 2022

February 21, 2022

ദോഹ : ഖത്തർ എയർവേയ്‌സ് വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരന്റെ പരാക്രമം. ദോഹയിൽ നിന്നും കാസബ്ലാങ്കയിലേക്കുള്ള വിമാനത്തിലാണ് 12000 അടി മുകളിൽ നിന്നും യാത്രക്കാരൻ കോലാഹലമുണ്ടാക്കിയത്. ഫെബ്രുവരി 15 ന് നടന്ന സംഭവം വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

രോഷാകുലനായ ഇയാൾ സഹയാത്രികന്റെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് സാഹസികമായാണ് ഇയാളെ പിടിച്ചുകെട്ടിയത്. ബ്രസീലിയൻ കരാട്ടെ രൂപമായ ജിയു ജിറ്റ്സുവിൽ വൈദഗ്ധ്യമുള്ള ഒരാൾ യാത്രക്കാരിൽ ഉണ്ടായിരുന്നെന്നും, ഇയാളാണ് അക്രമിയെ വരുതിയിലാക്കാൻ സഹായിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം കാസബ്ലാങ്കയിൽ പറന്നിറങ്ങിയതിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്തു.


Latest Related News