Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇനി ആഘോഷത്തിന്റെ രണ്ട് ദിനരാത്രങ്ങൾ, ഖത്തറിൽ 'പാസേജ് ടു ഇന്ത്യ' സാംസ്കാരികോത്സവത്തിന് തിരിതെളിഞ്ഞു

March 25, 2022

March 25, 2022

ദോഹ : ഖത്തറിലെ ഇന്ത്യൻ പ്രവാസി കൂട്ടായ്മകൾ, ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന്റെയും, ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന 'പാസേജ് ടു ഇന്ത്യ' പരിപാടിക്ക് വർണ്ണാഭമായ തുടക്കം. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക്ക് (മിയ പാർക്ക്) ആണ് പരിപാടിക്ക് വേദിയാവുന്ന. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിദ്ധ്യം വിളിച്ചോതുന്ന നിരവധി പരിപാടികൾ വേദിയിലരങ്ങേറും. 

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷികവുമായി ബന്ധപ്പെട്ടാണ് ഇത്തവണ സാംസ്കാരികോത്സവം നടക്കുന്നത്. ഇന്ത്യൻ വിദേശകാര്യസെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിങ്ക്ള ആണ് ഉത്സവം ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, ഐ.സി.സി പ്രസിഡന്റ് പി.എൻ.ബാബുരാജൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ വീഡിയോ കോൺഫറൻസിലൂടെ പരിപാടിക്ക് ആശംസകൾ നേർന്നു. പാസേജ് ടു ഇന്ത്യയുടെ ഭാഗമായി വിവിധസ്റ്റാളുകളും മിയ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. മേള കാണാൻ എത്തുന്നവർക്ക് ഫാമിലി ഫുഡ് സെന്ററിന്റെ പാർക്കിങ് പ്രദേശത്ത് നിന്നും സൗജന്യവാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 11 മണിവരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.


Latest Related News